തിരക്ക് ഒഴിവാക്കാൻ രണ്ട് പ്രത്യേക ട്രെയിനുകൾ

പാലക്കാട്: തിരക്ക് ഒഴിവാക്കാൻ ചെന്നൈ എഗ്മോറിനും-തിരുെനൽവേലിക്കും ഇടയിൽ ഒക്ടോബർ 31നും നവംബർ രണ്ടിനും പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 06019 ചെന്നൈ എഗ്മോർ-തിരുെനൽവേലി പ്രത്യേക ട്രെയിൻ രാത്രി 09.05നാണ് പുറപ്പെടുക. പിറ്റേദിവസം രാവിലെ 10.45ന് തിരുെനൽവേലിയിൽ എത്തും. താമ്പരം, ചെങ്കൽപ്പേട്ട്, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ, മധുര, വിരുദനഗർ, സാത്തൂർ, കോവിൽപട്ടി എന്നിവിടങ്ങളിലാണ് സ്റ്റോപ്. 06020 തിരുെനൽവേലി-ചെന്നൈ എഗ്മോർ എക്സ്പ്രസ് തിരുെനൽവേലിയിൽനിന്ന് നവംബർ രണ്ടിന് വൈകീട്ട് നാലിനാണ് സർവിസ് ആരംഭിക്കുക. പിറ്റേദിവസം പുലർച്ച 5.35ന് ചെന്നൈ എഗ്മോറിൽ എത്തും. കോവിൽപട്ടി, സാത്തൂർ, വിരുദനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം, ചെങ്കൽപ്പേട്ട്, താമ്പരം, മാമ്പലം എന്നിവിടങ്ങളിലാണ് സ്റ്റോപ്. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ രണ്ട് ട്രെയിനിനുമുള്ള റിസർവേഷൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.