തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് ഇംഗ്ലീഷ് ഡിപ്പാർട്മെൻറിെൻറ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി 28ന് ശിൽപശാല നടത്തുന്നു. 'ടീച്ചിങ് മെതഡോളജി ഓഫ് ലിറ്ററേച്ചർ ആൻഡ് ലിറ്റററി ക്രിട്ടിസിസം' വിഷയത്തിലാണ് ശിൽപശാല. രാവിലെ 9.30ന് പ്രഫ. സി.കെ. മുഹമ്മദ് ഉമർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് സ്റ്റഡീസ് മേധാവി ഡോ. കെ.കെ. കുഞ്ഞമ്മദ്, മമ്പാട് എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും. ഫോൺ: 9645728142.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.