പുരസ്കാര വിതരണം ഇന്ന്

തിരൂരങ്ങാടി: പൂർണ പബ്ലിക്കേഷൻസ് സുവർണജൂബിലി ആഘോഷ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യമത്സരങ്ങളുടെ പുരസ്‌കാര സമർപ്പണം വ്യാഴാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കവി പി.പി. ശ്രീധരനുണ്ണി അവാർഡ് വിതരണം ചെയ്യും. പുതുക്കാട് പ്രജ്യേതി നികേതൻ കോളജ് വിദ്യാർഥിനി സി. സുതാര്യ, ജെ.ഐൻ.യു വിദ്യാർഥി മുഹമ്മദ് സയ്യിദ്, പി.എസ്.എം.ഒ കോളജ് വിദ്യാർഥിനി പി. റഫീഹ എന്നിവരാണ് കവിതരചന മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. കവി പ്രഫ. വീരാൻകുട്ടി മുഖ്യപ്രഭാഷണം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.