കരിപ്പൂരിൽ 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ 94 ലക്ഷത്തി​െൻറ സ്വർണം പിടികൂടി കൊണ്ടോട്ടി: കരിപ്പൂരിൽ ഒാേട്ടാസ്പാനറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് സംഘമാണ് 3.09 കിലോഗ്രാം സ്വർണം പിടികൂടിയത്. കോഴിക്കോട് ചെലവൂർ സ്വദേശി ഖാലിദ് കുഞ്ഞായൻ കോയസ്സനെ (51) അറസ്റ്റ് ചെയ്തു. റിയാദിൽ നിന്ന് അബൂദബി വഴി ഇത്തിഹാദ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ബാഗേജിനകത്ത് വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ബോൾട്ടുകൾ ഘടിപ്പിക്കുന്നതിനുള്ള ഒാേട്ടാസ്പാനറിൽ ഡിസ്ക് രൂപത്തിലാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചത്. തിരിച്ചറിയാതിരിക്കാൻ ഇവക്ക് മുകളിൽ വെള്ളി പൂശുകയും ചെയ്തു. ഇൗ മാസം ഒമ്പതിനും ഒാേട്ടാസ്പാനറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.01 കോടി വില വരുന്ന 3.34 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.