സഹകരണ ഓഡിറ്റര്‍ക്ക് ഇരട്ട സ്വര്‍ണം

പരപ്പനങ്ങാടി: കാസർകോട്ട് നടന്ന ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിങ് മത്സരത്തിൽ തിരൂരങ്ങാടി എ.ഡി ഓഫിസിലെ കെ.ടി. വിനോദ് രണ്ടിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക്, 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് ബാക്ക് എന്നീ ഇനങ്ങളിലാണ് മെഡൽ ലഭിച്ചത്. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മൈസൂരുവിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അര്‍ഹതയും നേടി. പരപ്പനങ്ങാടി സര്‍വിസ് ബാങ്ക് ഓഡിറ്ററാണ് പാലത്തിങ്ങല്‍ സ്വദേശി വിനോദ്. പടം. വിനോദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.