വിദ്യാർഥികളുടെ ബൈക്ക് യാത്ര: നടപടി വേണം --യൂത്ത് കോൺഗ്രസ് തേഞ്ഞിപ്പലം: വിദ്യാർഥികളുടെ ഇരുചക്ര വാഹന ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തേഞ്ഞിപ്പലം പൊലീസിന് പരാതി നൽകി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ട്യൂഷൻ സെൻററുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ പലരും ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രംഗത്ത് വന്നതെന്ന് നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം ജന. സെക്രട്ടറി രാഹുൽ ജി. നാഥ്, ബഷീർ മുള്ളുങ്ങൾ, പി.കെ. മുഹമ്മദ് റാഫി, അർജുൻ പ്രകാശ്, നവാസ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ ബൈക്ക് ഉപയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തേഞ്ഞിപ്പലം പൊലീസിന് പരാതി നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.