കോട്ടക്കൽ: കാർഷിക മേഖലയിലേക്ക് രാഷ്ട്രീയ കക്ഷിഭേദമന്യേ ഏവരും ഒന്നിച്ചിറങ്ങണമെന്ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ. പെരുമണ്ണ-ക്ലാരി പാടശേഖരത്തിൽ ഞാറുനടീൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ഘട്ടങ്ങളിലായി നാലേക്കർ പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.എ. റസാഖ്, ഉപാധ്യക്ഷൻ സി.കെ.എ. ജബ്ബാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ നുസൈബ ഫസലുറഹ്മാൻ, സാഹിറ സെയ്തലവി, ഷരീഫ് ചീമാടൻ, തയ്യിൽ അലവി, ലിബാസ് മൊയ്തീൻ, സി. ഇസ്മായിൽ, പി.കെ. മൂസ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ എൻ. അജിതൻ സ്വാഗതവും പഞ്ചായത്ത് അംഗം ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. ചെട്ടിയാംകിണർ ജി.എച്ച്.എസ്.എസ് റെഡ്ക്രോസ് വിദ്യാർഥികളും ഞാറുനടീലിൽ പങ്കാളികളായി. പെരുമണ്ണ-ക്ലാരി പാടശേഖരത്തിൽ നടന്ന ഞാറുനടീൽ പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.