​എം.ഇ.എസ് മമ്പാട് കോളജില്‍ അന്താരാഷ്​ട്ര ടൂറിസം സെമിനാര്‍

മമ്പാട്: എം.ഇ.എസ് മമ്പാട് കോളജ് കോമേഴ്‌സ് ആൻഡ് മാനേജ്‌മ​െൻറ് സ്റ്റഡീസ് വകുപ്പി‍​െൻറയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലി‍​െൻറയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 13, 14 തീയതികളില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. വിനോദ സഞ്ചാര പ്രചാരണ തന്ത്രങ്ങളും വിപണനവും ആഗോളാടിസ്ഥാനത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ. ഉടോ ക്ലൈബര്‍ (ജര്‍മനി), ഐ.ഐ.എസ് ഓഫിസര്‍ കെ.എ. ബീന, പ്രഫ. ആനന്ദക്കുട്ടന്‍ (ഐ.ഐ.എം കോഴിക്കോട്), ഡോ. നന്ദകുമാര്‍ മേക്കോട്ട് (ഗോവ യൂനിവേഴ്‌സിറ്റി), ഡോ. ഇഖ്ബാല്‍ അഹ്മദ് ബട്ട് (കശ്മീര്‍ യൂനിവേഴ്‌സിറ്റി) തുടങ്ങിയവര്‍ പങ്കെടുക്കും. ഗവേഷകര്‍, പ്രൊഫഷണലുകൾ, അക്കാദമിക വിദഗ്ധര്‍, ബിരുദാനന്തര വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ഐ.എസ്.ബി.എന്‍ എഡിറ്റഡ് പുസ്തകമായി പ്രസിദ്ധീകരിക്കും. ഫോണ്‍: 9847741193, 8089189720. പൊലീസ് അസോസിയേഷന്‍ പഠനക്യാമ്പ് തുടങ്ങി നിലമ്പൂര്‍: കേരള പൊലീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന പഠനക്യാമ്പിന് നിലമ്പൂരില്‍ തുടക്കമായി. ചാലിയാര്‍ വ്യൂ ഡോര്‍മിറ്ററിയില്‍ നടന്ന ചടങ്ങില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍ ഉദ്ഘാടനം ചെയ്തു. വി. മധുസൂദനന്‍ അധ‍്യക്ഷത വഹിച്ചു. അലവി കണ്ണന്‍കുഴി, വി.കെ. പൗലോസ്, പി. ഗോപിനാഥന്‍, സി.ആര്‍. ബിജു, ടി.എസ്. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി ക്ലാസ്സുകള്‍ നടത്തി. വ്യാഴാഴ്ച ഉച്ചക്ക് സമാപന സമ്മേളനം നിലമ്പൂര്‍ സി.ഐ കെ.എം. ബിജു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.