ചങ്ങരംകുളം: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ച യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിന് കേരളത്തെ പ്രധിനിധീകരിച്ച് മലപ്പുറത്തുനിന്ന് ആര്യ എസ്. സുരേഷ് പങ്കെടുക്കുന്നു. കേന്ദ്ര മന്ത്രി ഡോ. ശക്തപാൽ സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. 27 വിഭാഗങ്ങളായി 30 സംസ്ഥാനങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൽ കേരളത്തിൽനിന്ന് 36 പേർ പങ്കെടുക്കുന്നുണ്ട്. 14 മുതൽ 17 വയസ്സ് വെരയുള്ള പെൺകുട്ടികളുടെ (ജൂനിയർ) വിഭാഗത്തിൽ യോഗാസന ആർട്ടിസ്റ്റിക്ക്, യോഗ റിദമിക്ക് യോഗ വിഭാഗങ്ങളിൽ കേരളത്തെ പ്രധിനിധീകരിച്ചാണ് ആര്യ എസ്. സുരേഷ് പങ്കെടുക്കുന്നത്. കേരളത്തിൽ നടന്ന കേരള സ്പോർട്സ് കൗൺസിൽ യോഗാസന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയാണ് ആര്യ ഈ മത്സരത്തിന് അർഹത നേടിയത്. ഒക്ടോബർ 25, 26, 27, 28 തീയതികളിലായാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.