ഇരിമ്പിളിയം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് 27ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവിലേക്ക് 27 രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. - അനധികൃത ഓട്ടോക്കെതിരെ നടപടി വേണം കല്‍പകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ അംഗീകൃത പെർമിറ്റ് ബാഡ്ജ്, ടാഗ് എന്നിവ ഇല്ലാതെ അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും പാരലൽ സർവിസ് നടത്തുന്ന മോട്ടോർ വാഹനങ്ങൾക്കുമെതിരെ കർശന നടപടികളെടുക്കണമെന്ന് കടുങ്ങാത്തുകുണ്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂനിയൻ കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. എം. റഫീഖ് അധ്യക്ഷത വഹിച്ചു. ഇ. അസൈനാർ, പി. അസീസ്, പി.എം. നിയാസ്, ടി. അസീസ് എന്നിവര്‍ സംസാരിച്ചു . സമ്പർക്ക ക്ലാസ് 28ന് ബി.പി. അങ്ങാടി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായിട്ടുള്ള രണ്ടാം വർഷ ഓപൺ സ്കൂൾ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ് 28ന് രാവിലെ 10ന് സ്കൂളിൽ നടക്കും. വിദ്യാർഥികൾ മെമ്മൊ കാർഡുമായെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.