ചീങ്കണ്ണിപ്പാലി തടയണ: ആർ.ഡി.ഒ കലക്ടർക്ക് റിപ്പോർട്ട് നൽകും

അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ വില്ലേജ് പരിധിയിലെ ചീങ്കണ്ണിപ്പാലിയിൽ അരുവിയുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് തടയണ നിർമിച്ചെന്ന പരാതിയിൽ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയ പെരിന്തൽമണ്ണ ആർ.ഡി.ഒ കെ. അജീഷ് കലക്ടർക്ക് റിപ്പോർട്ട് കൈമാറും. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യപിതാവ് അനുമതി കൂടാതെ സ്ഥലത്ത് റോപ് വേ നിർമിച്ചെന്ന പരാതിയിന്മേലും റിപ്പോർട്ട് നൽകും. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പിൽ മണ്ണ് സംരക്ഷണം, ജല അതോറിറ്റി, വനം, ജിയോളജി, റവന്യു വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥർ ആർ.ഡി.ഒയെ അനുഗമിച്ചു. ഈ വകുപ്പുകളിൽ നിന്നെല്ലാം ലഭിക്കുന്ന റിപ്പോർട്ടുകൾ ക്രോഡീകരിച്ചാണ് കലക്ടർക്ക് കൈമാറുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.