എല്‍.ഡി.എഫ് വടക്കന്‍ ജാഥ നാളെ മുതല്‍ ജില്ലയിൽ

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ വെള്ളിയാഴ്ച ജില്ലയില്‍ പര്യടനം തുടങ്ങും. 27, 28, 29 തീയതികളിലാണ് ജില്ലയിലെ പര്യടനം. 27ന് രാവിലെ ജില്ല അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജാഥയെ വരവേൽക്കും. രാവിലെ പത്തിന് കൊണ്ടോട്ടിയിലാണ് ആദ്യ സ്വീകരണം. വൈകീട്ട് മൂന്നിന് ചേളാരി, നാലിന് ചെമ്മാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ചിന് താനൂരിലാണ് സമാപനം‍. രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ പത്തിന് തിരൂരില്‍നിന്ന് തുടങ്ങി വൈകീട്ട് മൂന്നിന് ചമ്രവട്ടം ജങ്ഷന്‍, നാലിന് വളാഞ്ചേരി എന്നീ സ്വീകരണകേന്ദ്രങ്ങൾ പിന്നിട്ട് അഞ്ചിന് മലപ്പുറത്ത് നടക്കുന്ന സമാപന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. ഞായറാഴ്ച രാവിലെ പത്തിന് മഞ്ചേരി, മൂന്നിന് നിലമ്പൂര്‍, വൈകീട്ട് നാലിന് വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ചിന് പെരിന്തല്‍മണ്ണയിലാണ് സമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.