വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം കേരളത്തിന് ഭൂഷണമല്ല- -ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറം: കേന്ദ്ര സര്‍ക്കാറിെൻറ ഫാഷിസ്റ്റ് നിലപാടുകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും മതേതര നിലപാടുകള്‍ക്ക് മാതൃകയായ കേരളത്തിെൻറ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നത് ഭൂഷണമല്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കെ.എസ്.ടി.യു നടത്തിയ ഡി.ഡി.ഇ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടിയിലെ സ്‌കൂളില്‍ വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തതും ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷത്തിന് ഡി.പി.ഐ നിർദേശിച്ചതും കാവിവത്കരണത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജോലിയിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം, കെടെറ്റ് അധിക യോഗ്യതയില്‍ നിന്ന് നിലവിലുള്ള അധ്യാപകരെ ഒഴിവാക്കുക, 2006 മുതല്‍ നിയമനാംഗീകാരം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുക എന്നീ ആവശ്യങ്ങളുമായാണ് ധര്‍ണ സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻറ് കെ.എം. അബ്്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. മജീദ് കാടേങ്ങല്‍, അബ്്ദുല്ല വാവൂര്‍, എം. അഹമ്മദ്, പി.കെ.എം. ഷഹീദ്, കെ.ടി. അമാനുല്ല, നൗഷാദ് മണ്ണിശ്ശേരി, എ. അബൂബക്കര്‍, വി.പി. സമീര്‍ എന്നിവര്‍ സംസാരിച്ചു. CAPTION: mpl _kstu കെ.എസ്.ടി.യു നടത്തിയ ഡി.ഡി.ഇ ഓഫിസ് ധര്‍ണ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.