ഖാദി പർദകൾ ഇന്നുമുതൽ വിപണിയിൽ

മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് പുറത്തിറക്കുന്ന ഖാദി പർദ വ്യാഴാഴ്ച മുതൽ ജില്ലയിൽ ലഭ്യമാകും. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ നിർമിച്ച 200 പർദകളാണ് ആദ്യഘട്ടത്തിൽ വിൽപനക്കുള്ളത്. മലപ്പുറം നഗരസഭ ബസ്സ്റ്റാൻഡിലെ ഖാദി ബോർഡ് ഷോറൂമിൽ ഇവ ലഭ്യമാണ്. കാലാവസ്ഥക്ക് അനുയോജ്യമായതും ഗുണമേന്മയുള്ളതുമായ മനില തുണികൊണ്ട് നിർമിച്ച 15 നിറങ്ങളിലുള്ള പർദകൾ ലഭ്യമാണ്. ജില്ലയിലെ ചങ്ങരംകുളം, എടവണ്ണപ്പാറ, എടപ്പാൾ, താനൂർ, വടക്കുമുറി ഖാദിബോർഡ് ഷോപ്പുകളിലും വൈകാതെ ഇവ ലഭ്യമാകും. പദ്ധതി ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിക്കും. CAPTION imege: mplas khadi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.