വോട്ടർ മെഷീൻ സൂക്ഷിക്കാൻ പുതിയ കെട്ടിടം വരും

മലപ്പുറം: ജില്ലയിൽ വോട്ടിങ് മെഷീൻ സൂക്ഷിക്കാൻ പുതിയ കെട്ടിടം നിർമിക്കും. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശ പ്രകാരം ജില്ല തെരഞ്ഞെടുപ്പ് വിഭാഗം ഇതിനായുള്ള നടപടികൾ തുടങ്ങി. കോട്ടക്കുന്ന് അണ്ണുണ്ണിപറമ്പ് റോഡിൽ കോട്ടക്കുന്ന് പാർക്കിനോട് ചേർന്ന റവന്യൂ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ഏക്കറുള്ള ഇൗ ഭൂമിയിൽ 60 സ​െൻറ് വോട്ടിങ് മെഷീൻ സൂക്ഷിക്കുന്ന കെട്ടിടം നിർമിക്കാൻ ആവശ്യപ്പെടും. 30 സ​െൻറിൽ കെട്ടിടം. പാർക്കിങ് ഏരിയ, മുറ്റം, സുരക്ഷ ജീവനക്കാരന് തങ്ങാനുള്ള ഇടം എന്നിവക്ക് ബാക്കി സ്ഥലം ഉപയോഗിക്കും. കെട്ടിടത്തി​െൻറ രൂപവും മറ്റും തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കും. നിലവിലുള്ളിടത്തെ സ്ഥലപരിമിതിയാണ് പുതിയ കെട്ടിടം നിർമിക്കാൻ കാരണം. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് മെഷീനുകളാകും ഉപയോഗിക്കുക. ഇവ സൂക്ഷിക്കാൻ കൂടുതൽ സ്ഥലം വേണം. കലക്ടറേറ്റ് കോൺഫറൻസ് ഹാൾ, ജില്ല ട്രഷറി എന്നിവക്ക് സമീപമുള്ള കെട്ടിടങ്ങളിലാണ് നിലവിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കെട്ടിടം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. imege: mplas vvpat
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.