സർസയ്യിദ്​ ജന്മവാർഷികവും പൂർവ വിദ്യാർഥി സംഗമവും

മലപ്പുറം: സർസയ്യിദ് അഹമ്മദ് ഖാ​െൻറ 200ാം ജന്മവാർഷികത്തോടനുബന്ധിച്ച് അലീഗഢ് പൂർവ വിദ്യാർഥികളുടെ സംഗമം നടന്നു. മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന സംസ്ഥാന പ്രസിഡൻറ് എം. അയ്യൂബ് അധ്യക്ഷത വഹിച്ചു. 1962ന് മുമ്പ് അലീഗഢിൽ പഠിച്ചവരെ പി.കെ. അബ്ദുറബ്ബ് എം.എൽ.എ ആദരിച്ചു. ഉന്നത വിജയംനേടിയ വിദ്യാർഥികൾക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ട്രോഫി വിതരണം ചെയ്തു. യൂനിവേഴ്സിറ്റി മലപ്പുറം ഡയറക്ടർ ഡോ. കെ.എം. റഷീദ്, ഡോ. വി. കുഞ്ഞാലി, അഡ്വ. അച്യുതൻ നായർ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, അഡ്വ. അബ്ദുറഹ്മാൻ കാരാട്ട്, അഡ്വ. പി.സി. മൊയ്തീൻ, എൻ.സി. അബ്ദുല്ലക്കോയ, അഡ്വ. ടി.എസ്. റഷീദ്, ഡോ. എം.കെ. മുഹമ്മദ് അസ്ലം, എം.എ. അബ്ദുസ്സലാം, അബ്ദുന്നാസർ പറവണ്ണ, എം. കുഞ്ഞലവി, ഹനീഫ പാന്ത്ര, ഇല്യാസ് പാണ്ടിക്കടവത്ത് എന്നിവർ സംസാരിച്ചു. photo: ml2 കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.