തിരൂരങ്ങാടി: രാജ്യത്ത് നിലനില്‍ക്കുന്ന യാഥാർഥ്യങ്ങളെയും വസ്തുതകളെയും തങ്ങളുടെ താൽപര്യങ്ങള്‍ക്ക് വേണ്ടി പുതിയ വ്യാഖ്യാനം നല്‍കി അവതരിപ്പിക്കാനുള്ള ഫാഷിസ്റ്റ് കുതന്ത്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷെൻറ ഭാഗമായി എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല സമിതി വെന്നിയൂര്‍ പരപ്പന്‍ സ്ക്വയറില്‍ സംഘടിപ്പിച്ച ഹൈസെക്ക് ജില്ല ഹയർ സെക്കൻഡറി സമ്മേളനം അഭിപ്രായപ്പെട്ടു. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി. വിവിധ സെഷനുകളില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംസ്ഥാന കണ്‍വീനര്‍ സി.പി. സലിം, നൂറുദ്ദീന്‍ അഹമദ് സ്വലാഹി, ഇൻശാദ് സ്വലാഹി, ശരീഫ് കാര, സി. മുഹമ്മദ് അജ്മല്‍, അര്‍ഷാദ് താനൂര്‍ എന്നിവര്‍ സംസാരിച്ചു. 'കലാലയം: കാൽപനികതയും യാഥാർഥ്യവും' പ്രമേയത്തില്‍ നടന്ന പാനല്‍ ഡിസ്കഷന് മുഹമ്മദ് സാദിഖ് മദീനി, ശബീബ് സ്വലാഹി, സഈദ് ചാലിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. മുനവ്വര്‍ കോട്ടക്കൽ, നിയാസ് കക്കാട്, മുഹ്സിന്‍ താനാളൂര്‍, ഉമൈര്‍ ചങ്ങരംകുളം, ഷാഫി ചാലിശ്ശേരി, ഫസീഹ് തിരൂരങ്ങാടി, സജ്ജാദ് തിരൂരങ്ങാടി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ എം.എസ്.എം ജില്ല ഹയർ സെക്കൻഡറി വിദ്യാര്‍ഥി സമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.