രേഷ്​മക്ക്​ പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം

കല്ലടിക്കോട്: കാരാകുർശ്ശി സ്വദേശിനി രേഷ്മക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാൻ അവസരം. ദേശീയ വിദ്യാഭ്യാസ ദിനമായ നവംബർ 11നാണ് രേഷ്മ പ്രധാനമന്ത്രിയുമായി സംവദിക്കുക. കാരാകുർശ്ശി ജി.എച്ച്.എസ്.എസ് പൂർവ വിദ്യാർഥിനിയും പൂക്കാട്ടിൽ ഗോപാലപണിക്കരുടെയും സരസ്വതി ദേവിയുടെയും മകളുമാണ് രേഷ്മ. ഭാരതിയാർ യൂനിവേഴ്സിറ്റിയിൽനിന്ന് ഗവേഷണം പൂർത്തിയാക്കിയ ഇവർ അവിടെതന്നെ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ തുടർഗവേഷണത്തിന് പ്രധാനമന്ത്രിയുടെ സ്കോളർഷിപ് നേടി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ അവസരം. രേഷ്മയുടെ പുതിയ നിയോഗത്തിൽ വീട്ടുകാർക്കൊപ്പം കാരാകുർശ്ശി ഗ്രാമവും ആഹ്ലാദ നിറവിലാണ്. പടം)) അടിക്കുറിപ്പ്; രേഷ്മ/pw file kalladikode Reshma
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.