മതവിശ്വാസികളെ ശത്രുക്കളാക്കാനുള്ള ശ്രമങ്ങൾക്ക്​ തടയിടണം ^മുജാഹിദ് പ്രബോധക സംഗമം

മതവിശ്വാസികളെ ശത്രുക്കളാക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണം -മുജാഹിദ് പ്രബോധക സംഗമം കോട്ടക്കൽ: മതവിശ്വാസികളെ ശത്രുക്കളാക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണമെന്ന് മുജാഹിദ് ജില്ല പ്രബോധക സംഗമം അഭിപ്രായപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങളെ തീവ്രവാദത്തി​െൻറ വാലിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. നിർബന്ധിത മതപരിവർത്തനത്തെ ഇസ്ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ദഅ്വ വിഭാഗം അഡ്വൈസർ കെ.സി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല ദഅ്വ വിഭാഗം ചെയർമാൻ കെ. മൂസക്കുട്ടി മദനി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി. അബ്ദുസ്സമദ് സുല്ലമി, സി. സലീം സുല്ലമി എടക്കര, എം. മുഹമ്മദ് കുട്ടി മുൻഷി, എൻ.കെ. സിദ്ദീഖ് അൻസാരി, സി. മമ്മു കോട്ടക്കൽ, എം.ടി. മനാഫ് മാസ്റ്റർ, സി.പി. മുഹമ്മദ് കുട്ടി അൻസാരി, ടി. അബ്ദുസ്സമദ് മാസ്റ്റർ രണ്ടത്താണി, ബാദുഷ ബാഖവി, പി.കെ. നൗഫൽ അൻസാരി, അബ്ദുസ്സലാം അൻസാരി താനാളൂർ, നജീബ് പുത്തൂർ പള്ളിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.