കുറ്റിപ്പുറം--^ബി.പി അങ്ങാടി-^ചമ്രവട്ടം പാതകളുടെ ശനിദശ മാറുന്നു

കുറ്റിപ്പുറം---ബി.പി അങ്ങാടി--ചമ്രവട്ടം പാതകളുടെ ശനിദശ മാറുന്നു കുറ്റിപ്പുറം: തകർന്ന് കിടക്കുന്ന കുറ്റിപ്പുറം മുതൽ ബി.പി അങ്ങാടി വരെയും ബി.പി അങ്ങാടി മുതൽ ചമ്രവട്ടം പാലം വഴി കുറ്റിപ്പുറം പൊന്നാനി ബൈപാസിലേക്കുമുള്ള റോഡുകൾ നവീകരിക്കാൻ പദ്ധതി. സി.ആർ.എഫ് (കേന്ദ്ര റോഡ് ഫണ്ട്) ഉൾപ്പെടുത്തി നവീകരിക്കാനാണ് പദ്ധതി. പൂർണമായും തകർന്ന ബി.പി അങ്ങാടി--ചമ്രവട്ടം റോഡ് പൊളിച്ച് ഉയർത്തും. കുറ്റിപ്പുറം മുതൽ ബി.പി അങ്ങാടി വഴി നരിപ്പറമ്പിലേക്കുള്ള 26 കിലോമീറ്റർ റോഡ് നിർമിക്കാൻ 42 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സി.ആർ.എഫിൽനിന്ന് അനുവദിക്കാൻ ദേശീയപാത വിഭാഗം പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കുറ്റിപ്പുറം ബി.പി അങ്ങാടി റോഡിൽ ഭാരതപ്പുഴക്ക് ഭിത്തികെട്ടി സംരക്ഷിച്ച സ്ഥലത്ത് ടൈൽ പാകി സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും. റോഡ് വീതിയുള്ള സ്ഥലങ്ങളിൽ ബസ്ബേകൾ നിർമിക്കും. പുളിഞ്ചോട്, ആലുങ്ങൽ തുടങ്ങി റോഡ് താഴ്ന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തും. മറ്റ് ഭാഗങ്ങളിൽ ഭിത്തികെട്ടി സംരക്ഷിക്കുക, അഴുക്കുചാൽ നിർമാണം തുടങ്ങിയവയും പദ്ധതിയിലുണ്ട്. അടുത്ത മഴക്ക് മുമ്പ് റോഡ് നവീകരണം പൂർത്തിയാക്കാൻ പദ്ധതി സമർപ്പണം വേഗത്തിലാക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രിയും തവനൂർ എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ പാതയുടെ നവീകരണത്തി​െൻറ മുന്നോടിയായി ഉണ്യാൽ മുതൽ (പടിഞ്ഞാറേക്കര) കൂട്ടായി വരെയുള്ള തീരദേശപാതയുടെ നിർമാണവും പൂർത്തിയാക്കും. 15 കിലോമീറ്റർ നീളമുള്ള ഈ റോഡിന് 46.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. നിലവിൽ പറവണ്ണ മുതൽ ആശാൻപടി വരെയുള്ള ഭാഗം നവീകരിച്ചിട്ടുണ്ട്. നേരേത്ത ബി.എം.ബി.സി ഗുണമേന്മയിൽ നവീകരിച്ച കുറ്റിപ്പുറം ബി.പി അങ്ങാടി റോഡ് താൽക്കാലികമായി കുഴിയടക്കുന്ന പ്രവൃത്തികൾ വെള്ളിയാഴ്ചയോടെ പൂർത്തിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.