ഒടുവിൽ ​കൊളത്തൂരിലെ ഹൈമാസ്​റ്റ്​ ലൈറ്റ്​ തെളിയിക്കാൻ തീരുമാനം

അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് ബോർഡ് യോഗമാണ് തീരുമാനിച്ചത് കൊളത്തൂർ: ഒരുവർഷത്തോളമായി കത്താതെ കിടന്ന ഹൈമാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്താൻ മൂർക്കനാട്‌ ഗ്രാമപഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാനം. ലൈറ്റ് സ്ഥാപിച്ച എം.എൽ.എതന്നെ തകരാർ പരിഹരിക്കണമെന്ന നിലപാടിലായിരുന്നു നേരത്തേ പഞ്ചായത്ത് ഭരണസമിതി. തകരാർ പരിഹരിക്കേണ്ടത് ഗ്രാമപഞ്ചായത്താണെന്ന നിലപാടിൽ എം.എൽ.എയും ഉറച്ചുനിന്നതോടെയാണ് കൊളത്തൂർ ജങ്ഷനിലെയും വെങ്ങാെട്ടയും ലൈറ്റുകൾ ആരും തിരിഞ്ഞുനോക്കാതെ കിടന്നത്. വൈസ്‌ പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് കേടുപാടുകൾ തീർക്കാൻ തുടർനടപടികൾക്കുള്ള തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്തിയത്. ലൈറ്റി​െൻറ രേഖകൾ ഇല്ലെന്നാണ് നേരത്തേ പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. മങ്കട ബ്ലോക്ക്‌ പഞ്ചായത്തിൽനിന്ന് കൈപ്പറ്റിയ രേഖകൾ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്‌ കെ.പി. ഹംസ സെക്രട്ടറിക്ക്‌ കൈമാറി. േബ്ലാക്ക് പഞ്ചായത്തിനോട് ലൈറ്റി​െൻറ വാറണ്ടി സംബന്ധിച്ച കടലാസുകള്‍ ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് നേരത്തേ പറഞ്ഞിരുന്നത്. പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് മുസ്ലിം ലീഗി​െൻറ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.