കേരളോത്സവം സമാപിച്ചു

പുറത്തൂർ: നാല് ദിവസമായി നടക്കുന്ന പുറത്തൂർ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മത്സര വിജയികൾ: വോളിബാൾ: ഡ്രാഗൺ മില്ലുംപടി, റണ്ണർഅപ്- പി.സി.വൈ.എഫ് ശാന്തിനഗർ. ക്രിക്കറ്റ്: വൈ.എം.സി.ഒ പുറത്തൂർ, റണ്ണർഅപ്: യോക്സ് കളൂർ. ബാഡ്മിൻറൺ ഡബിൾസ്: രാഹുൽ രാജ്, സുധീഷ്, റണ്ണർഅപ്: ആദർശ് ജസീം, സിംഗിൾ വിജയി: രാഹുൽ രാജ്, റണ്ണർഅപ്: ജസീം. ഫുട്ബാൾ: കെ.എഫ്.സി കളൂർ, റണ്ണർഅപ്: യങ്ങേഴ്സ് മരവന്ത. പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ, വൈസ് പ്രസിഡൻറ് കെ.വി. സുധാകരൻ, വികസനകാര്യ ചെയർപേഴ്സൻ പ്രീത പുളിക്കൽ, വിദ്യാഭ്യാസ ചെയർപേഴ്സൻ അനിത കണ്ണത്ത്, ബ്ലോക്ക് അംഗം ടി.പി. അശോകൻ, പഞ്ചായത്ത് അംഗങ്ങളായ സി.എം. വിശ്വനാഥൻ മാസ്റ്റർ, എം.പി. ഷറഫുദ്ദീൻ, സരസ്വതി ടീച്ചർ, കെ.ടി. സിന്ധു, എ.കെ. ശാന്ത, ഷൺമുഖദാസ് എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. യൂത്ത് കോഒാഡിനേറ്റർ ബിജു നന്ദി പറഞ്ഞു. ഹർത്താൽ ദിനത്തിൽ വളാഞ്ചേരി ജങ്ഷനിൽ റോഡ് നിരപ്പ് വ്യത്യാസം പരിഹരിക്കാൻ നടപടി തുടങ്ങി വളാഞ്ചേരി: ജങ്ഷനിൽ കോഴിക്കോട്, -പെരിന്തൽമണ്ണ റോഡുകളുടെ നിരപ്പ് വ്യത്യാസം പരിഹരിക്കാൻ നഗരസഭ നടപടി തുടങ്ങി. ഹർത്താൽ ദിനത്തിലാണ് തിരക്കേറിയ ജങ്ഷനിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചത്. പൊന്തിനിന്നതും ഇളകിക്കിടന്നതുമായ സ്ലാബുകൾ നീക്കി പകരം കോൺക്രീറ്റ് ചെയ്ത് അടച്ച് റോഡ് വീതികൂട്ടി. കോഴിക്കോട്-പെരിന്തൽമണ്ണ റോഡിലും -കുറ്റിപ്പുറം--കോഴിക്കോട് റോഡിലും വളവിൽ ഉണ്ടായിരുന്ന വശങ്ങളിലെ നിരപ്പ് വ്യത്യാസം പരിഹരിക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഇതിനെ തുടർന്ന് ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഫ്രീ ലെഫ്റ്റ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം മൂച്ചിക്കൽ- -കരിങ്കല്ലത്താണി റോഡും മീമ്പാറ- ഹൈസ്കൂൾ --വൈക്കത്തൂർ റോഡും വികസിപ്പിക്കുന്ന നടപടിയും നഗരസഭ ഏറ്റെടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ പറഞ്ഞു. സിഗ്നലുകളിൽ കാത്തുനിൽക്കുന്ന വാഹനങ്ങളെ മറികടന്ന് ജങ്ഷന് നടുവിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനുള്ള നടപടിയും ഇതി​െൻറ തുടർച്ചയായുണ്ടാകും. നാലുറോഡുകളിലും സ്റ്റോപ്പ് ലൈനുകൾ രേഖപ്പെടുത്തി ചുവപ്പ് ലൈറ്റ് പ്രകാശിക്കുമ്പോൾ ജങ്ഷന് നടുവിലേക്ക് വാഹനങ്ങൾ കടന്നുവരുന്നതിനെ ക്രമീകരിക്കും. സിഗ്നൽ ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കാൻ പൊലീസിന് നിർദേശം നൽകുമെന്നും ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി അധ്യക്ഷ കൂടിയായ ചെയർപേഴ്സൻ അറിയിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി. അബ്ദുൽ നാസർ, കൗൺസിലർമാരായ ടി.പി. അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, നൗഫൽ പാലാറ, പി.പി. ഹമീദ്, ഷിഹാബുദ്ദീൻ, ഷാഹുൽ ഹമീദ്, ഇ.പി. മുഹമ്മദ് യഹിയ, യു. മുജീബ്റാൻ, അച്യുതൻ തുടങ്ങിയവർ പ്രവൃത്തിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.