പൊന്നാനി: യു.ഡി.എഫ് -ആഹ്വാനം ചെയ്ത ഹർത്താൽ പൊന്നാനിയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി രാവിലെ ഏതാനും സർവിസുകൾ നടത്തിയെങ്കിലും പലയിടത്തും തടഞ്ഞതോടെ നിർത്തിവെച്ചു. വിദ്യാലയങ്ങൾ പ്രവർത്തിച്ചില്ല. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി.- എടപ്പാളിൽ സംഘർഷം; 200 പേർക്കെതിരെ കേസ് എടപ്പാള്‍: ഹര്‍ത്താലിെൻറ ഭാഗമായി എടപ്പാളില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയാവുന്ന 200ല്‍പ്പരം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.