വേങ്ങര ലാത്തിച്ചാര്‍ജ്: നൂറോളം പെര്‍ക്കെതിരില്‍ കേസ്

വേങ്ങര: തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം അതിര് കടന്നപ്പോള്‍ നടത്തിയ ലാത്തിച്ചാര്‍ജിനിടയില്‍ പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരില്‍ കേസെടുത്തു. പതിനഞ്ചോളം പൊലീസുകാര്‍ ചികിത്സ തേടിയെന്ന് അധികൃതർ അറിയിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ടൗണില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം അതിര് കടന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. വൈകീട്ട് ഏഴു മണി വരെ ആഘോഷ പരിപാടികള്‍ നടത്താന്‍ പൊലീസും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് തീരുമാനമെടുത്തിരുന്നെങ്കിലും രാത്രി എട്ടു മണിക്ക് ശേഷവും ഗതാഗതം സ്തംഭിപ്പിച്ച ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെ എത്തിയ പ്രവര്‍ത്തകര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.