ഇനി മോഷ്​ടിക്കാനോ, കേരളത്തിലേക്കോ ഇല്ലെന്ന് കള്ളൻ

പരപ്പനങ്ങാടി: സി.സി.ടി.വിയിൽ തെളിഞ്ഞ മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളിയായ കള്ളന് മനഃമാറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അർധരാത്രി അഞ്ചപുരയിലെ സെവൻഡേഴ്സ് ഹാർഡ് വെയേഴ്സി​െൻറ പൂട്ട് തകർത്ത് അകത്തുകയറിയ അസം സ്വദേശിയാണ് ഇനി മോഷ്ടിക്കാനോ കേരളത്തിലേക്കോ ഇല്ലെന്ന് ഫോണിൽ പൊലീസിനെ അറിയിച്ചത്. കടയുടെ അകത്തുകയറിയ കള്ളൻ കാര്യമായൊന്നും മോഷ്ടിക്കാതിരുന്നതും മോഷണ ഉപകരണങ്ങൾ പരിസരത്ത് ഉപേക്ഷിച്ചതും മനഃസ്താപത്തി‍​െൻറ ഭാഗമാണോ എന്നും പൊലീസിന് സംശയമില്ലാതില്ല. ഏതായാലും കാര്യമായൊന്നും കളവ് പോയിട്ടിെല്ലന്നതിനാൽ തൽക്കാലം കള്ള​െൻറ വീണ്ടുവിചാരം മുഖവിലക്കെടുത്ത് പൊലീസ് അസമിലേക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.