പൊതുകുളത്തിൽ അന്യനാട്ടുകാരുടെ ശല്യമേറിയതായി പരാതി

എടവണ്ണ: പത്തിരിയാൽ ക്ഷേത്രത്തിന് സമീപത്തെ വലിയ കുളത്തിനടുത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് പരാതി. കാവനൂർ, കാളികാവ്, കരുവാരകുണ്ട്, മഞ്ചേരി തുടങ്ങിയ പ്രദേശത്തുള്ളവർ ബൈക്കിലും മറ്റു വാഹനങ്ങളിലുമെത്തി പൊതുകുളത്തിന് സമീപത്ത് മദ്യപിക്കുന്നതായും കുളത്തിൽ കുളിക്കുന്നതായും ഇത് സത്രീകളടക്കമുള്ള നാട്ടുകാർക്ക് ശല്യമായതായും എടവണ്ണ പൊലീസിൽ നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് എടവണ്ണ എസ്.ഐ. ടി.പി. ശിവദാസ‍​െൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരല്ലാതെ കുളത്തിനു സമീപത്തുണ്ടായിരുന്നവർക്ക് മുന്നറിയിപ്പ് നൽകി. ഹർത്താൽ ദിനങ്ങളിലും മറ്റു അവധി ദിനങ്ങളിലുമാണ് ഏറെയും അന്യനാട്ടുകാർ കുളത്തിലെത്തുന്നത്. പത്തിരിയാൽ വലിയകുളത്തിന് സമീപം മറുനാട്ടുകാരുടെ ശല്യത്തെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.