മജ്​ലിസ്​ ഫെസ്​റ്റ്​: എച്ച്​.എം.എസ്​ വടക്കാങ്ങര ചാമ്പ്യന്മാർ

ശാന്തപുരം: മലപ്പുറം മേഖല മജ്ലിസ് ഫെസ്റ്റിൽ എച്ച്.എം.എസ് വടക്കാങ്ങര ഒാവറോൾ ചാമ്പ്യന്മാരായി. കൂട്ടിലങ്ങാടി അൻസാറുൽ ഇസ്ലാം മദ്റസക്കാണ് രണ്ടാം സ്ഥാനം. കിഡ്സ് വിഭാഗത്തിൽ എ.എം.െഎ തിരൂർക്കാട് ഒന്നും എ.എം.െഎ കാഞ്ഞിരപ്പള്ളി ശാന്തപുരം രണ്ടും സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗം ഹിദായത്തുസ്സിബിയാൻ മദ്റസ ചെറുപുത്തൂർ ഒന്നും എ.എം.െഎ കാഞ്ഞിരപ്പള്ളി ശാന്തപുരം രണ്ടും സ്ഥാനം നേടി വിജയികളായി. ജൂനിയർ വിഭാഗം എച്ച്.എം.എസ് വടക്കാങ്ങര ഒന്നാം സ്ഥാനത്തും അൻസാറുൽ ഇസ്ലാം മദ്റസ കൂട്ടിലങ്ങാടി രണ്ടാം സ്ഥാനത്തും സീനിയർ വിഭാഗം എച്ച്.എം.എസ് വടക്കാങ്ങര (ഒന്നാം സ്ഥാനം), എ.എം.െഎ കുന്നക്കാവ് (രണ്ടാം സ്ഥാനം) വിജയികളായി. വ്യക്തിഗത ചാമ്പ്യന്മാർ: കിഡ്സ് വിഭാഗം- സി.കെ. അസ്ലിഫാഹ് (എ.എം.െഎ കാഞ്ഞിരപ്പള്ളി), എ. അഹ്യാൻ അഷ്റഫ് (എച്ച്.എം.എസ് വടക്കാങ്ങര). സബ് ജൂനിയർ- ഫാത്തിമ സബ്റീൻ (ഹിദായത്തുസ്സിബിയാൻ ചെറുപുത്തൂർ), ടി. അൻഫാൽ മുഹമ്മദ് (എച്ച്.എം.എസ് വടക്കാങ്ങര). ജൂനിയർ- ടി. അഫ്നാൻ (അസ്സാനവിയ ശാന്തപുരം), കെ. അൻഫാസ് (എ.എം.െഎ മേപ്പാടം). സീനിയർ- എം.െഎ. മിൻഹ (എ.എം.െഎ എടക്കര), ടി. അഫ്നാൻ (എച്ച്.എം.എസ് വടക്കാങ്ങര). വിജയികൾക്ക് ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൂട്ടിൽ മുഹമ്മദലി, കെ.കെ. മമ്മുണ്ണി മൗലവി, എം.ടി. മൊയ്തീൻ മൗലവി, വാർഡ് മെംബർ പി. ഹരീഷ് ബാബു, എം.ടി. കുഞ്ഞലവി, ജലീൽ മലപ്പുറം, സുശീൽ ഹസൻ കുറ്റ്യാടി, വി.പി. ശരീഫ്, റഹീം വറ്റല്ലൂർ എന്നിവർ ട്രോഫികൾ നൽകി. എം.ഇ. ബാസിം സ്വാഗതവും കെ.വി. ശമീം അലി നന്ദിയും പറഞ്ഞു. CAPTION മജ്ലിസ് ഫെസ്റ്റ് മലപ്പുറം മേഖല ഒാവറോൾ ചാമ്പ്യന്മാരായ എച്ച്.എം.എസ് വടക്കാങ്ങരക്ക് ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി ട്രോഫി നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.