മഞ്ചേരി: തൃപ്പനച്ചി മുത്തനൂർ പാലോട്ടിൽ കൂരികുന്നുമ്മൽ ഉസ്മാൻ മുസ്ലിയാരുടെ വീടിനോട് ചേർന്ന് നിർമിച്ച പുകപ്പുരയിലുണ്ടായ തീപിടിത്തത്തിൽ പുകപ്പുരയും മര ഉരുപ്പടികളും റബർ ഷീറ്റ്, ഒട്ടുപാൽ എന്നിവ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചയുണ്ടായ തീപിടിത്തത്തിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുകാർ വീട് പൂട്ടി പോയതിനാൽ തീ പടർന്നത് വൈകിയാണ് അറിഞ്ഞത്. എയർഹോൾ വഴി വീടിന് മച്ചിലേക്കും തീ വ്യാപിച്ചു. മഞ്ചേരി, തിരുവാലി നിലയങ്ങളിലെ രണ്ട് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങൾ രണ്ടര മണിക്കൂർകൊണ്ടാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിന് മഞ്ചേരി നിലയത്തിലെ അസി. സ്റ്റേഷൻ ഒാഫിസർ പി.ടി. ഉമ്മർ, എം. പ്രദീപ്കുമാർ, വി.സി. രഘുരാജ്, അബ്ദുസമീം, മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.