എടവണ്ണപ്പാറ: പണം വെച്ച് ശീട്ടുകളിക്കുകയായിരുന്ന ഒമ്പതംഗ സംഘത്തെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ ഒാമാനൂർ തടപ്പറമ്പിലെ വാടക കെട്ടിടത്തിൽനിന്നാണ് വാഴക്കാട് എസ്.െഎ വി. ജയരാജനും സംഘവും ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 40,300 രൂപ പൊലീസ് കണ്ടെടുത്തു. അഡീ. എസ്.െഎ ഇബ്രാഹീം, പൊലീസുകാരായ അഞ്ജിത്ത്, പ്രദീപ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.