ജാമ‍്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയിൽ

--------------------------നിലമ്പൂര്‍: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായി ജാമ‍്യത്തിലിറങ്ങിയ പ്രതി വീണ്ടും ഒന്നര കിലോ കഞ്ചാവുമായി പിടിയിൽ. പോരൂര്‍ താളിയംകുണ്ട് ഇല്ലിക്കല്‍ ഹാരിസിെന (23) ആണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തി‍​െൻറ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കുമായി ഇയാൾ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻറീവ് ഓഫിസർമാരായ ഷിജുമോൻ, ബിജു, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺകുമാർ, ജസ്റ്റിൻ, പ്രദീപ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പടം:6- കഞ്ചാവ് കേസ് പ്രതി ഹാരിസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.