വണ്ടൂര്‍: ഹര്‍ത്താൽ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പൊലീസുമായി വാക്കേറ്റം. വണ്ടൂർ, ചെറുകോട്, വാണിയമ്പലം അങ്ങാടികളിൽ ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ മുതല്‍ അങ്ങാടികളിൽ പ്രവര്‍ത്തകരെത്തി വാഹനങ്ങള്‍ തടഞ്ഞിരുന്നു. വാണിയമ്പലത്ത് വാഹനം തടഞ്ഞവരോട് പൊലീസ് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം അവഗണിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്. തുടര്‍ന്ന് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിയോജക മണ്ഡലം സെക്രട്ടറി ഇ.കെ. നൗഫല്‍, മണ്ഡലം സെക്രട്ടറി എം. റസാബ്, ജൈസല്‍ എടപ്പറ്റ, എന്‍. ഫര്‍സീന്‍, ടി. നുഫൈല്‍, എം.ടി. ജംഷീര്‍ എന്നിവരെ എസ്.ഐ പി. ചന്ദ്രന്‍ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സ്റ്റേഷന്‍ കവാടം ഉപരോധിക്കുകയും ചെയ്തു. ഇതോടെയാണ് കണ്ടാലറിയാവുന്ന 25ഓളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് മുന്‍ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി സി.കെ. മുബാറക്ക്, നിയോജക മണ്ഡലം പ്രസിഡൻറ് ടി.പി. ഗോപാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്നി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസുമായി ചര്‍ച്ച നടത്തിയെങ്കിലും അനുനയത്തിന് വഴങ്ങിയില്ല. പൊലീസ് നിര്‍ദേശം അവഗണിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ചെറുകോട് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് മണികണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സി. ഷബീര്‍, കെ.കെ. വിജയരാജന്‍, റംഷി തുടങ്ങി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. wdr hartal അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടൂര്‍ സ്റ്റേഷന്‍ കവാടം ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.