ചീരട്ടാമലയിൽ പേനായ്​ ശല്യം രൂക്ഷം; കടിയേറ്റ്​ വളർത്തുമൃഗങ്ങൾ ചത്തു

പുലാമന്തോൾ: ചീരട്ടാമലയിൽ പേനായ്ക്കളുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നെന്ന്. 15 ദിവസത്തിനിടെ വളർത്തുമൃഗങ്ങളായ മൂന്ന് പശുക്കളും ഒരാടുമാണ് പേനായ്ക്കളുടെ കടിയേറ്റ് ചത്തത്. ചീര ട്ടാമലയിലെ കണ്ണംപള്ളി വർഗീസി​െൻറ രണ്ട് പശുക്കളും പുതുപറമ്പിൽ ഷാജിയുടെ പശുവും തച്ചർ പള്ളിയാലിൽ ശബീർ അലിയുടെ ആടുമാണ് 15 ദിവസത്തിനിടയിൽ കടിയേറ്റ് ചത്തത്. തൊഴുത്തിൽ വന്നാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് ഷാജിയുടെ പശുവിനെ നായ്ക്കൾ കടിച്ചത്. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, വാർഡ് അംഗം ജോയി കൊച്ചിത്ര, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷാജി കട്ടുപ്പാറ എന്നിവർ സ്ഥലം സന്ദർശിച്ചു. (പടം പേനായുടെ കടിയേറ്റ് ചത്ത പശു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.