'ബൈപാസ് യാഥാർഥ്യമാക്കണം'

അങ്ങാടിപ്പുറം: മാനത്തുമംഗലം ഓരാടംപാലം ബൈപാസ് പ്രവൃത്തിയും ഓരാടംപാലം--വൈലോങ്ങര ബൈപാസ് പ്രവൃത്തിയും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.പി.എം അങ്ങാടിപ്പുറം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കെ. ചിന്നൻ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ കെ.ടി. അലി അസ്ക്കർ സ്വാഗതം പറഞ്ഞു. പി. അബ്ദുസമ്മദ്, കെ. വിശ്വനാഥൻ, കെ.ആർ. ബിന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം വി. ശശികുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.കെ. കുഞ്ഞുമോൻ, കെ.പി. രമണൻ, ടി.കെ. റഷീദലി, എ. ഹരി എന്നിവർ സംസാരിച്ചു. കെ.ടി. നാരായണനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞടുത്തു. പൊതുസമ്മേളനം മൂസാൻകുട്ടി നടുവിൽ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.