പുലാമന്തോൾ: ഹർത്താൽദിനത്തിൽ പുലാമന്തോൾ ടൗണിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി റോയൽ ക്ലബ് അംഗങ്ങൾ. മാലിന്യംകൊണ്ട് പൊറുതിമുട്ടി ദുർഗന്ധം വമിക്കുന്ന പുലാമന്തോൾ പാലത്തിെലയും പരിസരങ്ങളിലെയും മാലിന്യം കോരി വൃത്തിയാക്കി. രാവിലെ മുതൽ വൈകുന്നേരം വരെ ക്ലബിെൻറ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരാണ് വിവിധ ജോലിയിലേർപ്പെട്ടത്. കുന്തിപ്പുഴയിൽനിന്ന് പുലാമന്തോൾ പാലത്തിലേക്ക് വളർന്നുവന്നിരുന്ന മരച്ചില്ലകൾ ഒഴിവാക്കുകയും മാലിന്യം തള്ളാൻ സൗകര്യമായ വിധത്തിൽ പാലത്തിനരികെ വളർന്നുവന്ന പൊന്തക്കാടുകൾ വെട്ടിമാറ്റിയശേഷം ജെ.സി.ബി കൊണ്ടുവന്ന് മാലിന്യം കോരിയെടുത്തശേഷം സ്ഥലം വൃത്തിയാക്കി. പടം ഹർത്താൽ ദിനത്തിൽ പുലാമന്തോൾ കുന്തിപ്പുഴ പാലം പരിസരം ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ട റോയൽ ക്ലബ് അംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.