പ്രഥമ ഇന്ദുചൂഢൻ പുരസ്കാരം അവിനാശ് രാജിന്

പുലാമന്തോൾ: തൃശൂരിലെ പിറന്നാൾ മരം കൂട്ടായ്മ സംഘടിപ്പിച്ച പ്രഥമ ഇന്ദുചൂഢൻ പുരസ്കാരം ചെമ്മല പാറക്കടവ് എ.യു.പി സ്കൂൾ ആറാതരം വിദ്യാർഥി അവിനാശ് രാജിന് ലഭിച്ചു. വേനൽക്കാലത്ത് പറമ്പിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതുമായി ബന്ധപ്പെട്ട മത്സരമാണ് അവിനാശ് രാജിനെ സമ്മാനാർഹനാക്കിയത്. തൃശൂർ പൂമല ഡാം പരിസരത്ത് നടന്ന ചടങ്ങിൽ നടൻ ഇർഷാദി​െൻറ സാന്നിധ്യത്തിൽ തൃശൂർ പുനർജനിയിലെ ജോൺസണിൽനിന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്. പ്രശംസപത്രവും ഫലകവും കാഷ് അവാർഡുമാണ് സമ്മാനം. ചെമ്മല എ.യു.പി സ്കൂൾ മുൻ അധ്യാപികയായിരുന്ന ശാരദ ടീച്ചറുടെ പേരക്കുട്ടിയും അതേ വിദ്യാലയത്തിലെ അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ രാജേഷ് മാസ്റ്ററുടേയും രൂപ ടീച്ചറുടേയും മകനുമാണ് അവിനാശ് രാജ്. (പടം തൃശൂർ പുനർജനിയിലെ ജോൺസണിൽനിന്ന് അവിനാശ് രാജ് പുരസ്കാരം ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.