Posted On
date_range Updated On
date_range വലിയവരമ്പിൽ അനധികൃത നിർമാണം നഗരസഭ തടഞ്ഞു
മലപ്പുറം: വലിയവരമ്പിൽ ഡ്രൈനേജ് കൈയേറി സ്വകാര്യവ്യക്തി നടത്തിയ നിർമാണ പ്രവർത്തനം നഗരസഭ തടഞ്ഞു. പാടത്തിന് സമീപമാണ് റോഡരികിലെ ഡ്രൈനേജിൽ ഇരുമ്പുകാലുകളും പൈപ്പും സ്ഥാപിച്ച് കച്ചവട ആവശ്യത്തിന് നിർമാണ പ്രവർത്തനം തുടങ്ങിയത്. ഇത് അനധികൃതമാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നഗരസഭ അധികൃതരെത്തി തടയുകയായിരുന്നു. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ മുനിസിപ്പൽ എൻജിനീയറിങ് വിഭാഗം ഇവിടെ പരിശോധിച്ചു. നിർമാണം പൊളിച്ചുമാറ്റാൻ ഉത്തരവ് ഉടൻ നൽകുമെന്നും ഇത്തരം കൈേയറ്റങ്ങൾ അനുവദിക്കില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.