Posted On
date_range Updated On
date_range mee
കരിപ്പൂരില്‍ ടെര്‍മിനല്‍ പരിശോധനക്ക് തുടക്കം കൊണ്ടോട്ടി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ഓര്‍ഗനൈസേഷൻ വിദഗ്ധരുടെ പരിേശാധനക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ശനിയാഴ്ച വരെയാണ് പരിശോധന നടത്തുക. ടെക്‌നിക്കല്‍ എക്‌സാമിനര്‍ ദിനേശ്കുമാർ, അസി. ലക്ഷ്മിചന്ത് എന്നിവരടങ്ങിയ സംഘമാണെത്തിയത്. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന അന്താരാഷ്ട്ര ആഗമന ടെര്‍മിനൽ, മറ്റ് നവീകരണങ്ങള്‍ എന്നിവ സംഘം വിലയിരുത്തി. ടെര്‍മിനല്‍ നിര്‍മാണത്തിലെ കാലതാമസത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിർമാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ നിലവാരവും പരിശോധിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലും പരിശോധന തുടരും. 2016 ജനുവരിയിൽ ആരംഭിച്ച് ഇൗ വർഷം ആഗസ്റ്റിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.