Posted On
date_range Updated On
date_range പ്രതിഷേധ സദസ്സ് ഇന്ന്
തിരൂരങ്ങാടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി 'ഗാന്ധി മുതല്‍ ഗൗരി വരെ' പ്രമേയത്തിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് പൂക്കിപറമ്പില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യും. യൂത്ത്‌ലീഗ് സെമിനാര്‍; രജിസ്‌ട്രേഷന്‍ തുടങ്ങി തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മത സൗഹാര്‍ദ കാമ്പയിൻ ഭാഗമായുള്ള സെമിനാറിെൻറ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് പ്രസിഡൻറ് യു.എ. റസാഖ് അധ്യക്ഷത വഹിച്ചു. 'എെൻറ നാടിെൻറ മതേതരത്വം' ശീര്‍ഷകത്തില്‍ 14-ന് രാവിലെ ഒമ്പതുമുതല്‍ സെമിനാര്‍ ആരംഭിക്കും. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവർ സംസാരിക്കും. രാഹുല്‍ ഈശ്വര്‍, ഡോ. ഹുസൈന്‍ മടവൂര്‍, കെ.പി. രാമനുണ്ണി, റഫീഖ് സക്കരിയ്യ ഫൈസി, പി.എ. റഷീദ് എന്നിവര്‍ സെമിനാറില്‍ സംബന്ധിക്കും. തോപ്പില്‍ ഷാജഹാെൻറ 'മലപ്പുറം കഥകള്‍ക്കപ്പുറം' ഡോക്യുമെൻററി പ്രദര്‍ശനവും അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനവും നടക്കും. യോഗത്തിൽ നഗരസഭ കൗണ്‍സിലര്‍ പി.കെ. മുഹമ്മദ് ജമാല്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പച്ചായി ബാവ, പനയത്തില്‍ ജാഫര്‍, മുസ്താഖ് കൊടിഞ്ഞി, ഹക്കീം മൂച്ചിക്കല്‍, ടി.കെ. നാസര്‍, അനസ് സി.എം.എ, കെ.കെ. റഹീം, കെ. മൊഹ്‌യുദ്ദീന്‍, കെ.കെ. സാദിഖ്, ജസീല്‍ ചെറുമുക്ക് എന്നിവർ സംബന്ധിച്ചു. രജിസ്‌ട്രേഷന്‍ അഞ്ചിന് അവസാനിക്കും. നന്നമ്പ്ര പഞ്ചായത്ത് യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന ത്രൈമാസ മത സൗഹാര്‍ദ കാമ്പയിൻ ഭാഗമായുള്ള സെമിനാറിെൻറ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.