പ്ലാസ്​റ്റിക്​ തടയാൻ കൗൺസിലറുടെ 'മഷി കൈനീട്ടം'

പരപ്പനങ്ങാടി: പ്ലാസ്റ്റിക്കിനെ തുരത്താൻ വിദ്യാർഥികൾക്ക് മഷിപ്പേന സമ്മാനിച്ച് കൗൺസിലർ. പരപ്പനങ്ങാടി ടൗൺ വാർഡിലെ ജനപ്രതിനിധി സെയ്തലവി കടവത്താണ് ടൗൺ ജി.എം.എൽ.പി സ്കൂളിെലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി മഷിപ്പേന നൽകിയത്. ബോൾ പേനകൾ എഴുതി മണ്ണിലെറിയുന്ന സംസ്കാരം മാറ്റിയെഴുതുകയും പരിസ്ഥിതി മലിനീകരണം തടയുകയുമാണ് പദ്ധതി ലക്ഷ്യമെന്ന് വാർഡ് കൗൺസിലർ സെയ്തലവി കടവത്തും പ്രധാനാധ്യാപിക ശ്രീകലയും പറഞ്ഞു. പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിൽ മഷിപ്പേന വിതരണം കൗൺസിലർ സെയ്തലവി കടവത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.