പുറത്തൂർ: വെട്ടം വാക്കാട് ആശുപത്രി പടിയിൽ നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിൽ ഇടിച്ചുകയറി. ബുധനാഴ്ച രാത്രി ഒമ്പേതാടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റീഡർ മെഷീനും തൊട്ടടുത്ത് നിർത്തിയ സ്കൂട്ടറും തെറിച്ചുവീണു. മുറിവഴിക്കൽ സ്വദേശി ഒാടിച്ച റിറ്റ്സ് കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും പമ്പിലെ ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. തിരൂരിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റ് എത്തി സുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് കാറും മെഷീനും നീക്കം ചെയ്തത്. ഇന്ദനച്ചോർച്ച ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പരിസരവാസികളിൽ ഭീതി ഒഴിഞ്ഞത്. CAPTION: tir mw18 വാക്കാട് പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.