ഇന്ദിര ഗാന്ധി അനുസ്മരണം മംഗലം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിര ഗാന്ധി അനുസ്മരണവും കുടുംബസംഗമവും നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം വി. സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം ചേന്നര അധ്യക്ഷത വഹിച്ചു. കെ. ബാലൻ, അഡ്വ. കെ.എ. പത്മകുമാർ, പ്രഫ. ഹരിപ്രിയ, സി.എം. പുരുഷോത്തമൻ, സി.പി. നാണു, ഷബീർ എടപ്പാൾ, ഷറഫലി തവനൂർ, ബാബു കെ. ബാലൻ, സലീം കെ. ബാലൻ, സി. അബ്ദു എന്നിവർ സംസാരിച്ചു. എ. ബിജു, വി. ആഷിക്, പി. സുരേന്ദ്രൻ, ടി. സിദ്ദീഖ് കൂട്ടായി, പി.പി. രാജൻ എന്നിവർ നേതൃത്വം നൽകി. പ്രകടനം നടത്തി മംഗലം: ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിലെത്തി സി.പി.ഐയെ നശിപ്പിക്കാൻ രംഗത്തിറങ്ങിയവരെ ഒറ്റപ്പെടുത്തി പാർട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മംഗലം സേവ് സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനത്തിന് ലോക്കൽ കമ്മിറ്റി അംഗം കെ. സൈതാലിക്കുട്ടി, കറുകയിൽ ബാബു, ടി.പി.ആർ. മണികണ്ഠൻ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.