തേഞ്ഞിപ്പലം: ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തുന്നവർക്ക് കൗതുകമായി കുട്ടികളുടെ ചിത്ര പ്രദർശനവും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ബസ് സ്റ്റോപ്പ് പരിസരത്തെ മാള ഹോട്ടലില്‍ ആണ് കുട്ടികളുടെ ചിത്രപ്രദര്‍ശനവുമായി ആര്‍ട്ട് കഫേയൊരുങ്ങിയത്. ആര്‍ട്ടേഷ്യയും ആര്‍ട്ട് ക്ലബും ചേര്‍ന്നാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗാലറികളില്‍ മാത്രം ഒതുങ്ങി നിന്ന ചിത്രകലാ സംസ്‌കാരത്തെ ജനകീയമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കിയതെന്ന് ചിത്രകാരനും സര്‍വകലാശാല ജീവനക്കാരനുമായ സന്തോഷ് മിത്ര പറഞ്ഞു. യൂനിവേഴ്‌സിറ്റി കാമ്പസ് സ്‌കൂള്‍, ഭവന്‍സ് എയര്‍പോര്‍ട്ട് സ്‌കൂള്‍, കോഹിനൂര്‍ സെൻറ് പോള്‍സ് സ്‌കൂള്‍ എന്നീ പത്തോളം സ്‌കൂളുകളിൽ പഠിക്കുന്ന ആര്‍ട്ടേഷ്യ ആര്‍ട്ട് ക്ലാസിലെ 64 ഓളം കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആര്‍ട്ടേഷ്യ ആര്‍ട്ട് ക്ലാസിലെ ചിത്രകാരിയായിരുന്ന ബിസ് ലക്കായാണ് കുട്ടികള്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രദര്‍ശനം സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോ--- കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ബസ് സ്റ്റോപ്പ് പരിസരത്തെ മാള ഹോട്ടലില്‍ കുട്ടികളുടെ ചിത്രപ്രദര്‍ശനം ഒരുക്കിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.