കരുവാരകുണ്ട്: സി.പി.എം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിയെക്കുറിച്ച് മാധ്യമ പ്രവർത്തകൻ പി. സക്കീർ ഹുസൈൻ എഴുതിയ ‘ചുവന്ന മണ്ണും നടന്ന പാതകളും’ പുസ്തകം പ്രകാശനം ചെയ്തു. എം. മുഹമ്മദിന് നൽകി ഐ.ടി സ്കൂൾ ഡയറക്ടർ കെ. അൻവർ സാദത്ത് പ്രകാശനം നിർവഹിച്ചു. പീപ്പിൾസ് ലൈബ്രറി ആൻഡ് കൾചറൽ സെൻററിെൻറ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. സജാദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടോം കെ. തോമസ് ഉപഹാരം സമർപ്പിച്ചു. അഡ്വ. ഐ.ടി. നജീബ്, രാജൻ കരുവാരകുണ്ട്, എം. മണി, എം. അബ്ദുല്ല, സി. ജയപ്രകാശ്, പി. മുഹമ്മദലി, സി. അബ്ദുൽ റഷീദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.