മലപ്പുറം: വൈക്കത്തൂർ ശ്രീ മഹാദേവ ക്ഷേത്രം ഉത്സവത്തിൽ ഹരിത നിയമാവലി നടപ്പാക്കും. ജില്ല ശുചിത്വ മിഷൻ സംഘം ക്ഷേത്രം അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രസാദ വിതരണത്തിനും പ്രസാദ ഉൗട്ടിനും വാഴയിലയും സ്റ്റീൽ പാത്രങ്ങളുമാണ് ഉപയോഗിക്കുക. 2000ത്തിലധികം സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസും ക്ഷേത്രത്തിന് സ്വന്തമായുണ്ട്. ജൈവ മാലിന്യം സംസ്കരിക്കാൻ കേമ്പാസ്റ്റ് പിറ്റും അജൈവമാലിന്യം ശേഖരിക്കാൻ പ്രത്യേകം ബിന്നും സ്ഥാപിച്ചിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ ഹരിത നിയമാവലിയെക്കുറിച്ചുള്ള അനൗൺസ്മെൻറിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കാൻ പൂർണമായി സഹകരിക്കും. ജില്ല ശുചിത്വ മിഷെൻറയും ആരോഗ്യ വകുപ്പിെൻറയും നിരീക്ഷണവും ബോധവത്കരണവും ഉണ്ടാകും. കച്ചവടക്കാർ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുള്ള വിൽപന പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നും ഈ രീതി പിന്തുടരാൻ ജില്ലയിലെ എല്ലാ ആരാധനാലയങ്ങളും മുന്നോട്ട് വരണമെന്നും ശുചിത്വ മിഷൻ അധികൃതർ അഭ്യർഥിച്ചു. ചർച്ചയിൽ ക്ഷേത്രം ഉൗരാളൻ മാഴ്വഞ്ചേരി മനക്കൽ സുരേഷ് കുമാർ, ട്രഷറർ ടി. വിജയരാഘവൻ, ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ ഒ. ജ്യോതിഷ്, ശുചിത്വ മിഷൻ റിസോഴ്സ്പേഴ്സൻ വി.സി. ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.