പെരിന്തല്‍മണ്ണ: ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശികളായ മൂവരും മണ്ണുമാന്തി യന്ത്രത്തിെൻറ ഡ്രൈവര്‍മാരാണ്. കാട്ടാക്കട കണ്ടല കുന്നത്ത് വിളാകത്ത് മഹേഷ് (25), ഉച്ചക്കടവ് വിളാകം ജെ.കെ. ഭവനില്‍ ജിജിന് (24), മണക്കാട് ആറ്റുകാല്‍ വലിയവിളാകം മേലേപുത്തന്‍വീട്ടില്‍ നവീൻ സുരേഷ് എന്ന നവീന്‍ (23) എന്നിവരാണ് പിടിയിലായത്. കവര്‍ച്ചക്കിടെ വീട്ടില്‍നിന്ന് കളവുപോയ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ നടത്തിയ അന്വേഷണമാണ് മൂവരേയും കുടുക്കിയത്. സൈബര്‍സെൽ നൽകിയ വിവരമനുസരിച്ച് എ.എസ്.പി സുജിത്ദാസ്, സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ. എം.സി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അങ്ങാടിപ്പുറം പരിയാപുരത്തെ ആളൊഴിഞ്ഞ വീട്ടില്‍ കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ സംഭവം. ആട്ടീരി സൈനബാബീവിയുടെ വീടിെൻറ ഓടിളക്കി അകത്തുകടന്നായിരുന്നു മോഷണം. അലമാര പൊളിച്ച് 2000 രൂപയും രണ്ട് മൊബൈൽ ഫോണുകളും ടെലിവിഷന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഫാനുകള്‍, ഇസ്തിരിപ്പെട്ടി, വസ്ത്രങ്ങള്‍ തുടങ്ങിയവയും മോഷ്ടിച്ചു. പരിയാപുരത്തെ വാടക വീട്ടില്‍ താമസിച്ച് പലയിടങ്ങളിലും മണ്ണുമാന്തി യന്ത്രത്തിെൻറ ഡ്രൈവര്‍മാരായി ഇവർ ജോലി ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസം രാത്രി ബൈക്കില്‍ കറങ്ങവേയാണ് ആളില്ലാത്ത വീട് ശ്രദ്ധയില്‍പ്പെട്ടതും മോഷണം നടത്തിയതും. കളവുമുതലുകള്‍ പരിയാപുരത്തെ വാടകവീട്ടില്‍ ഒളിപ്പിച്ചു. പിന്നീട് നാട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവര്‍ മുമ്പ് തിരുവനന്തപുരം ജില്ലയിൽ കളവുകേസുകളിലുള്പ്പെട്ടവരാണ്. പ്രതി നവീന്‍ കാപ്പ നിയമപ്രകാരം അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവര്‍ മറ്റേതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എസ്.ടി. സുരേഷ്കുമാര്‍ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. സൈബര്‍സെല്‍- ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്, എന്‍.ടി. കൃഷ്ണകുമാര്‍, എന്‍.വി. ഷെബീര്‍, അനീഷ്, എം. മനോജ്, നെവിന് പാസ്കല്‍, പ്രമോദ്, ജയമണി എന്നിവരാണ് അന്വേണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.