മലപ്പുറം: മോദി സർക്കാർ കോർപറേറ്റ് പിന്തുണയോടെ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തിയ മേയ്ദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊമ്പിളൈ ഒരുമയുടെ സമരം കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിെൻറ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ തൊഴിലാളികളെ അവഹേളിച്ച മന്ത്രി എം.എം. മണി മാപ്പ് പറയണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ആരിഫ് ചൂണ്ടയിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ആക്ടിങ് പ്രസിഡൻറ് ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് പൊന്നാനി, കേരള സ്ക്രാപ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ. അറഫാത്ത് പാണ്ടിക്കാട്, വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് ശഫീഖ്, ശോഭ തിരൂർ, ഖാദർ അങ്ങാടിപ്പുറം, നാസർ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്നീം മമ്പാട് സ്വാഗതവും സെക്രട്ടറി അനീസ് നന്ദിയും പറഞ്ഞു. മേയ്ദിന റാലിക്ക് ഫസൽ തിരൂർക്കാട്, അഫ്സൽ, സുരേഷ് ബാബു, സാലിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.