കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗം: പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

അരീക്കോട്: ജനകീയകൂട്ടായ്മയിൽ രൂപകൽപന ചെയ്യേണ്ട പദ്ധതികൾ വാർഡ് സഭകളിൽ ചർച്ച ചെയ്യാതെയും അംഗീകാരം വാങ്ങാതെയും നടപ്പാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് യോഗത്തിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പദ്ധതി രൂപവത്കരണഘട്ടത്തിൽ പരിഗണനക്ക് വരികയോ വാർഡ് സഭകളിൽനിന്ന് അംഗീകാരം വാങ്ങുകയോ ചെയ്യാത്ത പദ്ധതികളാണ് ഭരണസമിതി അടിച്ചേൽപ്പിക്കുന്നതെന്നാരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പഞ്ചായത്ത് ഒാഫിസ് നവീകരണത്തിന് എട്ടു പദ്ധതികളിലായി 55 ലക്ഷം രൂപ വകയിരുത്തിയത് അഴിമതി ലക്ഷ്യം വെച്ചാണെന്നും 2016^17 വർഷത്തെ റിവേഴ്സഡ് എസ്റ്റിമേറ്റ് ധനകാര്യ സ്ഥിരസമിതി അംഗീകരിച്ചിട്ടിെല്ലന്നും കുറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ ബോർഡ് യോഗത്തിൽ ബന്ധപ്പെട്ട ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ വെളിപ്പെടുത്തിയിട്ടുണ്ട്. കരാർ തസ്തികകളിൽ താൽപര്യമുള്ളവരെ നിലനിർത്തുന്നത് അംഗീകരിക്കാനാവില്ല. യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ വാങ്ങി നിയമനം നടത്തണം. അംഗങ്ങളായ സുധ, ഇ.കെ. ഗോപാലകൃഷ്ണൻ, ഷഹർബാൻ, എം.എം. ജസ്ന മുഹമ്മദ്, ഷഫീഖത്ത്, കെ.ടി. ജമീല എന്നിവരാണ് വിയോജനക്കുറിപ്പെഴുതി ഇറങ്ങിപ്പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.