മലപ്പുറം: എള്ള് വാങ്ങുമ്പോള്‍ ഒന്ന് കഴുകി നോക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ കരിഓയില്‍ പോലെ ചായം ഇളകി കട്ടയായി പോരുന്നത് കാണാം. മലപ്പുറം പാണായി സ്വദേശി ചാലില്‍ മൂലക്കല്‍ മുസ്തഫ മലപ്പുറത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് കിലോക്ക് 145 രൂപ കൊടുത്ത് വാങ്ങിയ എള്ള് വീട്ടിലത്തെി കഴുകി നോക്കിയപ്പോള്‍ കറുത്ത നിറം കട്ടയായി ഇളകിവരുന്നത് കണ്ടു. കടയില്‍ എത്തി കാര്യം പറഞ്ഞപ്പോള്‍ പണം തിരികെ തന്നു. ശേഷം മലപ്പുറത്തെ തന്നെ മറ്റൊരു കടയില്‍നിന്ന് കിലോക്ക് 160 രൂപ വിലയുള്ള എള്ള് വാങ്ങി. ഇതും കഴുകി നോക്കിയപ്പോള്‍ അസാധാരണ രീതിയില്‍ കറുത്ത കളര്‍ ഇളകിപോരുന്നത് കണ്ടു. പശ്ചിമബംഗാളില്‍നിന്ന് എത്തിക്കുന്നതാണ് ഇതെന്ന് കടക്കാര്‍ പറയുന്നു. പിന്നീട് ഇരുമ്പുഴിയിലെ കടയില്‍നിന്ന് വാങ്ങിയ എള്ളില്‍ വെള്ളം ഒഴിച്ചപ്പോഴും ഇതു തന്നെ സംഭവിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന എള്ളിലാണ് വ്യാപകമായി മായം ചേര്‍ക്കുന്നത് കണ്ടത്തെിയത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീകളെ കാണാന്‍ ചെല്ലുമ്പോള്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ എള്ളും എള്ളുകൊണ്ടുണ്ടാക്കിയ വിഭവങ്ങളും നല്‍കാറുണ്ട്. ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന എള്ള് അപ്പാടെ മായമാണെന്ന് തിരിച്ചറിയുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.