വനമേഖലയില്‍ മാവോവാദി സാന്നിധ്യം: ബോധവത്കരണവുമായി പൊലീസ്

എടക്കര: മൂത്തേടം പടുക്ക വനമേഖലയില്‍ മാവോവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. കഴിഞ്ഞ നവംബറില്‍ മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ട വനമേഖലയില്‍ പുതുമുഖങ്ങളുള്‍പ്പെടുന്ന സംഘം ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വരള്‍ച്ച കാരണം കുളിക്കാനും മറ്റുമായി വനാതിര്‍ത്തിയിലെ പൂളക്കപ്പാറ ഒൗട്ട്പോസ്റ്റിന് സമീപത്തെ പുഴയില്‍ ഇവര്‍ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ക്കായി നെല്ലിക്കുത്തില്‍ നടത്തിയ ബോധവത്കരണ ക്ളാസ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ സി.ഐ കെ.എം. ദേവസ്യ അധ്യക്ഷത വഹിച്ചു. കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍ ക്ളാസെടുത്തു. എടക്കര സി.ഐ പി.കെ. സന്തോഷ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.