കാട്ടുതീ: പിന്നില്‍ നായാട്ട് സംഘമെന്ന് സൂചന

നിലമ്പൂര്‍: ഉള്‍വനങ്ങളിലെ കാട്ടുതീക്ക് പിന്നില്‍ നായാട്ടുസംഘമെന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ കരുളായി റേഞ്ച് വനത്തില്‍ വ്യാപകമായി പടര്‍ന്ന കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് സ്വാഭാവികവനമാണ് അഗ്നിക്കിരയായത്. കാട്ടുതീക്ക് പിന്നില്‍ മൃഗവേട്ട സംഘമാണെന്ന വ്യക്തമായ സൂചനയാണ് സമീപ കോളനികളിലെ ആദിവാസികള്‍ നല്‍കുന്നത്. കഴിഞ്ഞദിവസം വനത്തില്‍നിന്ന് വെടിയൊച്ച കേട്ടതായും ഇവര്‍ പറയുന്നു. വേനല്‍ക്കാലത്ത് നിലമ്പൂര്‍ കാട്ടില്‍ മൃഗവേട്ട സജീവമാണ്. ഉറവവറ്റാത്ത കാട്ടരുവികളും പുഴകളും കേന്ദ്രീകരിച്ചത്തെുന്ന മൃഗങ്ങളെ തോക്കിനിരയാക്കുകയാണ് ചെയ്യുന്നത്. വേനലില്‍ വീണുകിടക്കുന്ന ഇലകളില്‍ ചവിട്ടുമ്പോള്‍ മൃഗങ്ങള്‍ ശബ്ദം പെട്ടെന്ന് തിരിച്ചറിയുന്നത് ഒഴിവാക്കാനാണ് വേട്ടസംഘം കാടിന് തീയിടുന്നത്. കാട്ടുതീ പടര്‍ന്നുപിടിച്ച വനമേഖലയില്‍ വേട്ടയാടല്‍ എളുപ്പമാണ്. ദൂരെ നിന്നുതന്നെ മൃഗങ്ങളെ വ്യക്തമായി കാണാമെന്നതും മരക്കമ്പുകളും മറ്റും മൂലം ഉന്നം തെറ്റില്ളെന്നതുമാണ് തീയിടാന്‍ വേട്ടസംഘത്തെ പ്രേരിപ്പിക്കുന്നത്. കാട്ടുതീക്ക് പിന്നില്‍ മാവോവാദികളാണെന്ന പ്രചാരണത്തിന് പിന്നിലും വേട്ടസംഘം തന്നെയാണ്. കാട്ടുതീ നിയന്ത്രണവിധേയമാക്കാനോ, കാട് സംരക്ഷണത്തിനോ വനപാലകരത്തെുകയില്ളെന്ന് ഉറപ്പാക്കുകയാണ് പ്രചാരണത്തിന് പിന്നില്‍. ലൈസന്‍സുള്ള തോക്കിന് മറപറ്റി നാടന്‍തോക്ക് ഉപയോഗിച്ചാണ് മൃഗവേട്ട. ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മൃഗവേട്ട നടക്കുന്നതെന്ന സൂചന വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.